Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friedrich MerZ

Europe

ജ​ർ​മ​നി​യി​ൽ ഭ​ര​ണ​പ്ര​തി​സ​ന്ധി; ഫ്രീ​ഡ്രി​ഷ് മെ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഭ​ര​ണ​ക​ക്ഷി​ക​ളാ​യ സി​ഡി​യു - സി​എ​സ്‌​യു (യൂ​ണി​യ​ൻ), എ​സ്പി​ഡി എ​ന്നി​വ​ർ​ക്കി​ട​യി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു. രാ​ജ്യം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​നാ​യി ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ൽ അ​ടി​യ​ന്ത​ര "കോ​ളി​ഷ​ൻ സ​മ്മി​റ്റ്' ന​ട​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ല പ​രി​ഷ്കാ​ര​ങ്ങ​ളി​ലും പാ​ർ​ട്ടി​ക​ൾ പ​ര​സ്പ​രം വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​നെ ബാ​ധി​ക്കു​ന്നു.

പ്ര​ധാ​ന ത​ർ​ക്ക​വി​ഷ​യ​ങ്ങ​ൾ ഇ​വ​യാ​ണ്

1. നി​കു​തി പ​രി​ഷ്ക​ര​ണം: ആ​ര് ആ​രെ ത​ട​യു​ന്നു? വൈ​സ് ചാ​ൻ​സ​ല​റും എ​സ്പി​ഡി അ​ധ്യ​ക്ഷ​നും ധ​ന​മ​ന്ത്രി​യു​മാ​യ ലാ​ർ​സ് ക്ലിം​ഗ്ബെെ​ൽ, ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് നി​കു​തി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ ചാ​ൻ​സ​ല​ർ മെ​ർ​സും സി​എ​സ്‌​യു ത​ല​വ​ൻ മാ​ർ​ക്കൂ​സ് സോ​ഡ​റും ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു. നി​കു​തി വ​ർ​ധി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ ത​ക​ർ​ക്കു​മെ​ന്നാ​ണ് യൂ​ണി​യ​ൻ പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട്.

2. തൊ​ഴി​ൽ വി​പ​ണി​യും പെ​ൻ​ഷ​നും ജോ​ലി സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ വേ​ണ​മെ​ന്ന് (ഫ്ലെ​ക്സി​ബി​ൾ വ​ർ​ക്കിം​ഗ് അ​വേ​ഴ്സ്) യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളെ കൂ​ട്ടു​പി​ടി​ച്ച് എ​സ്പി​ഡി ഇ​തി​നെ എ​തി​ർ​ക്കു​ന്നു.

പെ​ൻ​ഷ​ൻ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് മെ​ർ​സ് ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ ഇ​ത് സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് സോ​ഷ്യ​ൽ മി​നി​സ്റ്റ​ർ ബാ​ർ​ബ​ൽ ബാ​സ് ത​ട​സ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു.

3. ബ​ജ​റ്റി​ലെ ക​മ്മി​യും ക​ട​മെ​ടു​പ്പും 2027-ലെ ​ബ​ജ​റ്റി​ൽ ഏ​ക​ദേ​ശം 15 ബി​ല്യ​ൻ യൂ​റോ​യു​ടെ കു​റ​വു​ണ്ട്. ഇ​ത് നി​ക​ത്താ​ൻ ചെ​ല​വ് ചു​രു​ക്ക​ണ​മെ​ന്ന് യൂ​ണി​യ​നും കൂ​ടു​ത​ൽ ക​ട​മെ​ടു​ക്കാ​നാ​യി ‘ഡെ​റ്റ് ബ്രേ​ക്ക്’ (Schuldenbremse) നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് എ​സ്പി​ഡി​യും വാ​ദി​ക്കു​ന്നു.

4. പ്ര​തി​രോ​ധ​വും കാ​ലാ​വ​സ്ഥ​യും നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​നം: രാ​ജ്യ​ര​ക്ഷ​യ്ക്കാ​യി നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​നം (Wehrpflicht) തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും എ​സ്പി​ഡി ഇ​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​മ​ല്ലാ​ത്ത ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രി കാ​ർ​സ്റ്റ​ൻ സ്നൈ​ഡ​ർ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ യൂ​ണി​യ​ൻ അ​വി​ടെ​യും ത​ട​സം നി​ൽ​ക്കു​ന്നു.

ജ​ർ​മ​നി​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യും തൊ​ഴി​ൽ മേ​ഖ​ല​യു​മൊ​ക്കെ സം​ര​ക്ഷി​ക്കാ​നു​ള്ള വ​ലി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​യോ​ഗം ചേ​രു​ന്ന​ത്. എ​ന്നാ​ൽ "ആ​ര് ആ​രെ ബ്ലോ​ക്ക് ചെ​യ്യു​ന്നു?' എ​ന്ന ചോ​ദ്യ​ത്തി​ന് മു​ന്നി​ൽ ഭ​ര​ണ​പ​ക്ഷം ഉ​ത്ത​രം​മു​ട്ടി നി​ൽ​ക്കു​ക​യാ​ണ്.

ഈ ​ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ജ​ർ​മ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാം.

NRI

ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് ഇ​ന്ത്യ​യി​ലെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​രം അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി​യ മെ​ർ​സി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ മെ​ർ​സി​നെ ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ത​യാ​റാ​ക്കി​യ ബാ​ന​റോ​ടു​കൂ​ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് മോ​ദി​യും മെ​ര്‍​സും ചേ​ര്‍​ന്ന് സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്‍​പി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ മ​ഹാ​ത്മാ മ​ന്ദി​ര്‍ സ​മു​ച്ച​യ​ത്തി​ല്‍ രാ​വി​ലെ 11.15 മു​ത​ലാ​ണ് ഇ​രു​വ​രും ദ്വി​പ​ക്ഷ ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി. കൂ​ടാ​തെ യു​ക്രെ​യ്ൻ - റ​ഷ്യ സം​ഘ​ർ​ഷ​വും ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും വി​ഷ​യ​ങ്ങ​ളാ​യി. 

അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന മെ​ർ​സ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സും ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ബോ​ഷി​ന്‍റെ കാ​മ്പ​സും സ​ന്ദ​ർ​ശി​ക്കും.

ഇ​ന്ത്യ​യി​ൽ നി​ന്നും  ജ​ർ​മ​നി​യി​ലേ​ക്ക് ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി കു​ടി​യേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ല​ഭി​ക്കു​മോ എ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 

നാ​റ്റോ രാ​ജ്യ​ങ്ങ​ൾ​ക്കും യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കും പു​റ​മെ ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മെ​ർ​സ് സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ​രാ​ജ്യ​മാ​ണ് ഇ​ന്ത്യ.

ഇ​ന്ത്യ​ൻ ച​ര​ക്കു​ക​ൾ​ക്കു​മേ​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഭീ​മ​ൻ പി​ഴ​ത്തീ​രു​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മെ​ർ​സ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

National

ഇന്ത്യ സന്ദര്‍ശിച്ച് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, സ്വാഗതം ചെയ്ത് മോദി

ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 മേയ് ആറിന് ചാന്‍സലറായി സ്ഥാനമേറ്റ മെര്‍സിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇന്ത്യ-ജര്‍മനി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് രണ്ട് ദിവസത്തെ ഈ സന്ദര്‍ശനം. ഇന്നും നാളെയുമായി നടക്കുന്ന സന്ദര്‍ശനത്തില്‍ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സ്‌കില്‍ ഡെവലപ്‌മെന്റ്, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയാക്കും.

രാവിലെ പ്രധാനമന്ത്രി മോദിയും ചാന്‍സലര്‍ മെര്‍സും ചേര്‍ന്ന് ആശ്രമത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി വിസിറ്റേഴ്‌സ് ബുക്കില്‍ ഒപ്പിട്ടു. ആശ്രമ സന്ദര്‍ശനത്തിനു ശേഷം ഇരുവരും സബര്‍മതി റിവര്‍ഫ്രണ്ടില്‍ നടന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ ഉത്സവ ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ മഹാത്മാ മന്ദിര്‍ സമുച്ചയത്തില്‍ രാവിലെ 11:15 മുതലാണ് ഇരുവരും ദ്വിപക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചത്. ജര്‍മനിയിലെ ബിസിനസ് പ്രതിനിധി സംഘത്തിനൊപ്പമാണ് ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ഇന്ത്യ സന്ദര്‍ശനം നടത്തുന്നത്.

ഇരുവരും തമ്മിലുള്ള ഈ സന്ദര്‍ശനം ഇന്ത്യ-ജര്‍മനി ബന്ധങ്ങളുടെ പുതിയ അധ്യായമായി മാറുമെന്നാണ് പ്രതീക്ഷ. ചുമതലയേറ്റതിന് ശേഷമുള്ള മെര്‍സിന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനം ഇന്ത്യയിലായത് വലിയ പ്രാധാന്യമുള്ളതാണ്.

 

NRI

ഫ്രീ​ഡ്രി​ഷ് മെ​ർ​സ് 12ന് ​ഇ​ന്ത്യ​യി​ൽ

ന്യൂ​ഡ​ൽ​ഹി: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഈ ​മാ​സം 12ന് ​ഇ​ന്ത്യ​യി​ലെ​ത്തും. മെ​ർ​സി​ന്‍റെ ആ​ദ്യ ഔ​ദ്യോ​ഗി​ക ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

അ​ഹ​മ്മ​ദാ​ബാ​ദും ബം​ഗ​ളൂ​രു​വും മെ​ർ​സ് സ​ന്ദ​ർ​ശി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ജ​ർ​മ​ൻ ചാ​ൻ​സ​ല​റു​ടെ സ​ന്ദ​ർ​ശ​നം.

ഇ​ന്ത്യ​ൻ ച​ര​ക്കു​ക​ൾ​ക്കു​മേ​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഭീ​മ​ൻ പി​ഴ​ത്തീ​രു​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ർ​മ​ൻ ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ​യ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

ഉ​ഭ​യ​ക​ക്ഷി​സ​ഹ​ക​ര​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​യം അ​റി​യി​ച്ചു.

2025ൽ 25 ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ-​ജ​ർ​മ​നി ന​യ​ത​ത​ന്ത്ര പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളി​ൽ കൈ​വ​രി​ച്ച പു​രോ​ഗ​തി​യും നേ​താ​ക്ക​ൾ വി​ല​യി​രു​ത്തും.

National

ജർമൻ ചാൻസലർ 12ന് ഇന്ത്യയിൽ


ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ഷ് മെ​​​ർ​​​സ് ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഈ ​​​മാ​​​സം 12ന് ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം. ആ​​​ദ്യ ഔ​​​ദ്യോ​​​ഗി​​​ക ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദും

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബം​​​ഗ​​​ളൂ​​​രു​​​വും മെ​​​ർ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​റു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം.

ഇ​​​ന്ത്യ​​​ൻ ച​​​ര​​​ക്കു​​​ക​​​ൾ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഭീ​​​മ​​​ൻ പി​​​ഴ​​​ത്തീ​​​രു​​​വ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ജ​​​ർ​​​മ​​​ൻ ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യ ഫ്രീ​​​ഡ്രി​​​ഷ് മെ​​​ർ​​​സ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഉഭയകക്ഷിസ​​​ഹ​​​ക​​​ര​​​ണം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ൽ ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള ച​​​ർ​​​ച്ച ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​യം അ​​​റി​​​യി​​​ച്ചു.

2025ൽ 25 ​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഇ​​​ന്ത്യ-​​​ജ​​​ർ​​​മ​​​നി ന​​​യ​​​ത​​​ത​​​ന്ത്ര പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ വി​​​വി​​​ധ വ​​​ശ​​​ങ്ങ​​​ളി​​​ൽ കൈ​​​വ​​​രി​​​ച്ച പു​​​രോ​​​ഗ​​​തി​​​യും നേ​​​താ​​​ക്ക​​​ൾ വി​​​ല​​​യി​​​രു​​​ത്തും.

NRI

70-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ്

ബ​ര്‍​ലി​ന്‍: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ് ചൊവ്വാഴ്ച ​ത​ന്‍റെ 70-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. നി​ല​വി​ൽ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലെ 27 രാഷ്‌ട്ര​ത്ത​ല​വ​ൻ​മാ​രി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ളാ​ണ് മെ​ർ​സ്.

യു​ദ്ധാ​ന​ന്ത​ര ജ​ർ​മ​നി​യു​ടെ ആ​ദ്യ ചാ​ൻ​സ​ല​റാ​യി​രു​ന്ന കോ​ൺ​റാ​ഡ് അ​ഡ​നൗ​വ​റി​ന് ശേ​ഷം 70-ാം വ​യ​സിൽ പദവിയിലിൽ ഇരിക്കുന്ന ആ​ദ്യ ചാ​ൻ​സ​ല​ർ കൂ​ടി​യാ​ണ് മെ​ർ​സ്. 1949-ൽ 73-ാം ​വ​യ​സിൽ ചാ​ൻ​സ​ല​റാ​യ കോ​ൺ​റാ​ഡ് അ​ഡ​നൗ​വ​ർ 87-ാം വയസു വ​രെ പദവിയിൽ തു​ട​ർ​ന്നി​രു​ന്നു.

ജ​ന​പ്രീ​തി​യി​ൽ നേ​രി​യ ഇ​ടി​വ് സം​ഭ​വി​ച്ചെ​ങ്കി​ലും മെ​ർ​സി​ന്‍റെ പ്രാ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ത്തി​ന് ഒ​രു ത​ട​സ​മാ​യി ആ​രും കാ​ണു​ന്നി​ല്ല. ഫോ​ർ​സ പോ​ളിംഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 52 ശതമാനം പേ​രും മെ​ർ​സി​ന്‍റെ ഭ​ര​ണ​ത്തി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഈ ​വ​ർ​ഷം മേ​യ് ആറിനാ​ണ് ജ​ർ​മ​നി​യു​ടെ പ​ത്താ​മ​ത്തെ ചാ​ൻ​സ​ല​റാ​യി മെ​ർ​സ് അ​ധി​കാ​ര​മേ​റ്റ​ത്. പാ​ർ​ട്ടി നേ​താ​ക്ക​ൾ ഒ​രു​ക്കി​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, മെ​ർ​സ് ഭാ​ര്യ ഷാ​ർ​ല​റ്റി​നും മ​ക്ക​ൾ​ക്കും പേ​ര​ക്കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം സ്വ​കാ​ര്യ​മാ​യി ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു.

NRI

നൂ​റി​ന്‍റെ നി​റ​വി​ല്‍ മെ​ർ​സ് സ​ര്‍​ക്കാ​ര്‍; കാ​ത്തി​രി​ക്കു​ന്ന​ത് ക​ന​ത്ത വെ​ല്ലു​വി​ളി​ക​ൾ

ബ​ര്‍​ലി​ന്‍: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ് അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ട് 100 ദി​വ​സം തി​ക​ഞ്ഞു. മേ​യി​ലാ​ണ് ജ​ർ​മ​നി​യു​ടെ പു​തി​യ ചാ​ൻ​സ​ല​റാ​യി ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ (സി​ഡി​യു) നേ​താ​വ് മെ​ർ​സ് സ്ഥാ​ന​മേ​റ്റ​ത്.

അ​തേ​സ​മ​യം, ക​ന​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് മെ​ർ​സ് ഭ​ര​ണ​കൂ​ടം നേ​രി​ടു​ന്ന​ത്. ക്ര​മ​ര​ഹി​ത​മാ​യ കു​ടി​യേ​റ്റം ത​ട​യു​ന്ന​തി​നും വി​ദേ​ശ​ന​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മ്പോ​ഴും ഭ​ര​ണ​മു​ന്ന​ണി​യി​ൽ വി​ള്ള​ലു​ക​ൾ പ്ര​ക​ട​മാ​ണ്.

ഗാ​സ​യി​ലെ യു​ദ്ധ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നി​ട​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഇ​സ്ര​യേ​ലി​ന് ന​ൽ​കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള മെ​ർ​സി​ന്‍റ തീ​രു​മാ​നം ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​രു​ന്നു. പാ​ർ​ട്ടി​യി​ൽ​പ്പോ​ലും മു​ൻ​കൂ​ട്ടി ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് മെ​ർ​സ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​സ്രാ​യേ​ലി​ന് മേ​ൽ ഭാ​ഗി​ക ആ​യു​ധ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്തു. റ​ഷ്യ​യ്ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ലും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തൃ​പ്തി​യു​ണ്ട്.

ഇ​ത് തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി​യു​ടെ(​എ​എ​ഫ്‌​ഡി) വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി. എ​എ​ഫ്‌​ഡി​യു​ടെ വോ​ട്ട് വി​ഹി​തം ഇ​ര​ട്ടി​യാ​യി വ​ർ​ധി​ക്കു​ക​യും ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ഒ​രു സ​ർ​വേ​യി​ൽ അ​വ​ർ ഭ​ര​ണ​ക​ക്ഷി​യാ​യ സി​ഡി​യു - സി​എ​സ്‌​യു​വി​നേ​ക്കാ​ൾ മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ​യെ​ല്ലാം മെ​ർ​സ് എ​ങ്ങ​നെ ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ‌ ഉ​റ്റു​നോ​ക്കു​ന്ന​ത്.

Latest News

Corehub Up